കുവൈത്ത് സിറ്റി: ഇറാഖിൽ കാണാതായ കുവൈത്ത് പൗരന്റെയും സൗദി പൗരന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് അറിയിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും അന്വേഷണ ഫലങ്ങളും വെളിപ്പെടുത്താൻ ഇറാഖ് അധികൃതരുമായി ഏകോപനം തുടരുകയാണ്. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബഗ്ദാദിലെ കുവൈത്ത് എംബസിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കുവൈത്ത് പൗരനെയും കുവൈത്തിൽ താമസിക്കുന്ന സൗദി പൗരനെയും ഇറാഖിലെ അൻബാർ ഗവർണറേറ്റിൽ കാണാതായത്. കുവൈത്തിൽനിന്ന് മരുപ്രദേശത്തുകൂടെ വാഹനത്തിൽ വേട്ടക്കായി പുറപ്പെട്ടതായിരുന്നു ഇരുവരും. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖ് വിദേശ കാര്യ മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു. കഴിയുന്നത്ര വേഗത്തിൽ അവരെ കണ്ടെത്താൻ ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച കാർ കത്തിയ നിലയിൽ ഇറാഖ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.