കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ അധ്യാപകരുടെ ഇഖാമകൾ പുതുക്കുന്നതിന് സൗകര്യമൊരുക്കുന്ന വികേന്ദ്രീകൃത സംവിധാനം അടുത്തയാഴ്ച നിലവിൽവരുമെന്ന് റിപ്പോർട്ട്. അധ്യാപകരുടെ ഇഖാമ പുതുക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന് അനുമതി നൽകുന്നത് ആഭ്യന്തര മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് പരിശീലനം നൽകും.
വിദേശ അധ്യാപകരുടെ ഇഖാമ പുതുക്കൽ നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടാതിരിക്കാൻ പുതിയ ക്രമീകരണം സഹായിക്കും.
അധ്യാപകരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ ഏകോപനത്തോടെ പൂർത്തിയാക്കും. നിലവിലെ ഒരുവർഷ കാലാവധിയുള്ള ഇഖാമ രണ്ട് വർഷമാക്കാനും ഏകദേശ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.