കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഈ വർഷം നാടുകടത്തപ്പെട്ട വിദേശികളുടെ എണ്ണത്തിൽ കുറവെന്ന് റിപ്പോർട്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ 13,000 പേരെയാണ് വിവിധ കാരണങ്ങളാൽ നാടുകടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്കു പ്രകാരം 2018ൽ 34,000വും 2019ൽ 40,000വും വിദേശികളാണ് നാടുകടത്തപ്പെട്ടത്. ഈ വർഷം ഒക്ടോബർ വരെ 13,000 പേരെ മാത്രമാണ് നാടുകടത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിമാനസർവിസുകളിൽ ഉണ്ടായ നിയന്ത്രണവും പരിശോധന നടപടികൾ കുറഞ്ഞതും ആണ് നാടുകടത്തൽ കുറയാൻ കാരണമായി പറയപ്പെടുന്നത്. ഏപ്രിലിൽ പൊതുമാപ്പ് നടപ്പാക്കിയതിനാൽ പലർക്കും നിയമവിധേയമായിതന്നെ നാട്ടിലേക്ക് മടങ്ങാനും സാധിച്ചിട്ടുണ്ട്.
തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് ഈ വർഷം നാടുകടത്തിയത്. നിലവിൽ 900 പേർ മാത്രമാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്നത്. വിമാനസർവിസ് ഇല്ലാത്തതു കാരണമാണ് ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ വൈകുന്നതെന്ന് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.