കുവൈത്ത് സിറ്റി: ഫലസ്തീനിലെ റഫയിൽ നിന്ന് ജനങ്ങളെ നിർബന്ധിതമായി കുടിയിറക്കാനും ആക്രമണങ്ങൾ നടത്താനുമുള്ള ഇസ്രായേൽ പദ്ധതികളിൽ കുവൈത്ത് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി. ഫലസ്തീൻ ജനതക്കെതിരായ ആക്രമണാത്മക നടപടികളും കുടിയിറക്കൽ പദ്ധതികളും കുവൈത്ത് നിരസിച്ചതായി വിദേശകാര്യ മന്ത്രാലയം വർത്തക്കുറിപ്പിൽ വ്യക്തമാക്കി.
നിരായുധരായ ഫലസ്തീൻ സിവിലിയന്മാരെ സംരക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്ര സുരക്ഷാ സമിതിയോടും (യു.എൻ.എസ്.സി) കുവൈത്ത് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക നിയമങ്ങളും തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേൽ നടപടി തടയാനും ആവശ്യപ്പെട്ടു.
10 ലക്ഷത്തിലേറെ പേർ അഭയാർഥികളായി തിങ്ങിപ്പാർക്കുന്ന ഇടമാണ് റഫ. വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ കഴിയുന്ന ഇവിടെ ഇസ്രായേൽ അധിനിവേശ സേന കഴിഞ്ഞ ദിവസം കനത്ത ആക്രമണം നടത്തിയിരുന്നു.
രാത്രി വീടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും മറ്റൊരാക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടുപേരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.