കുവൈത്ത് സിറ്റി: കൃത്രിമബുദ്ധി അടക്കമുള്ള സംവിധാനങ്ങളിലൂടെ രാജ്യത്തെ സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുന്നു. റോഡുകൾ, വിമാനത്താവളങ്ങൾ, പാർപ്പിട, വ്യാവസായിക, സേവന നഗരങ്ങൾ, സർക്കാർ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇവ പ്രാവർത്തികമാക്കും. ഇവിടങ്ങളിൽ സൗകര്യങ്ങളും ആസ്തികളും കൈകാര്യം ചെയ്യുന്ന ഏജൻസികൾ കർമപദ്ധതി നടപ്പാക്കാൻ തുടങ്ങിയതായി അൽഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.
നൂതന സാങ്കേതിക മാർഗങ്ങളിലൂടെയും ആശയവിനിമയത്തിലൂടെയും കൃത്രിമബുദ്ധി വഴിയുള്ള സംവിധാനങ്ങളുടെ വികസനത്തിലൂടെയാണ് ഇത് ചെയ്യുന്നത്. അഞ്ചുമുതൽ എട്ടുവർഷം വരെയാകും നടപ്പാക്കൽ കാലയളവെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.