കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ളവരെ കൂടി ഡിജിറ്റൽ സിവിൽ െഎഡിയിൽ ഉൾപ്പെടുത്താൻ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആലോചിക്കുന്നു. ഇതനുസരിച്ച് മൊബൈൽ െഎഡി ആപ്ലിക്കേഷൻ നവീകരിക്കും.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ െഎഡി ഇതുവരെ 20 ലക്ഷത്തിലധികം പേർ ആക്റ്റിവേറ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ആൻഡ്രോയിഡ് എട്ട്, ഒമ്പത്, 10, 11 വേർഷനുകളിലും െഎ.ഒ.എസ് 11,12,13,14 വേർഷനുകളിലും കുവൈത്ത് മൊബൈൽ െഎഡി ലഭ്യമാണ്. ആൻഡ്രോയിഡ് ഏഴിൽ സപ്പോർട്ട് ചെയ്യുന്നില്ല. kuwait mobile id എന്ന് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ് ലഭിക്കും.
നിലവിലെ സിവിൽ െഎഡി കാർഡ് ഒരുമാസ കാലാവധിയുണ്ടാവണം.സിവിൽ െഎഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ അടിച്ചുകൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയായാൽ തിരിച്ചറിയൽ രേഖയായും സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, ഡിജിറ്റൽ സിഗ്നേച്ചർ വെരിഫിക്കേഷനുകൾ എന്നിവക്ക് സ്മാർട്ട് സിവിൽ െഎഡി കാർഡിന് പകരമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം.
സിവിൽ ഡിജിറ്റൽ കാർഡ് ഇടപാടുകൾക്ക് അംഗീകരിക്കണമെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.