കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാർ ഡിജിറ്റൽവത്കരണം ശക്തമാക്കിപ്പോൾ ആയിരക്കണക്കിന് മൻദൂബുമാർക്ക് (പി.ആർ.ഒ) തൊഴിൽനഷ്ട ഭീഷണി. നിരവധി പേരെ ഇതിനകം കമ്പനികൾ പിരിച്ചുവിട്ടു. സർക്കാർ ഒാഫിസുകളിൽ പോയി കമ്പനിയുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട രേഖകൾ ശരിയാക്കുന്നതായിരുന്നു മൻദൂബുമാരുടെ പ്രധാന ജോലി.
ഇതിൽ മിക്കവാറും ജോലി ഇപ്പോൾ ഒാഫിസിലിരുന്ന് ഒാൺലൈനായി ചെയ്യാം. ഇതോടെ നാലും അഞ്ചും മൻദൂബുമാർ ഉണ്ടായിരുന്ന സ്ഥാനത്ത് ഒരാൾ മതിയെന്നായി. ആയിരക്കണക്കിന് തൊഴിലാളികളുള്ള സ്ഥാപനത്തിൽ ജീവനക്കാരുടെ വിസ നടപടികളും ഇൻഷുറൻസും മറ്റു കാര്യങ്ങളും പൂർത്തിയാക്കുന്നത് ഭാരിച്ച ജോലിയായിരുന്നു. ഇത് ലളിതമായി എന്നത് ഡിജിറ്റൽവത്കരണത്തിെൻറ മെച്ചമാണ്. പിഴയും ഫീസുകളും ഒാൺലൈനായി അടക്കാൻ കഴിയുന്നത് വ്യക്തികൾക്കും സൗകര്യമാണ്. സർക്കാർ ഒാഫിസുകളിലെ തിരക്ക് കുറക്കാനും സഹായകമായി. കോവിഡ് കാലം പോലെ സമ്പർക്കം ഒഴിവാക്കേണ്ട പശ്ചാത്തലത്തിൽ ഡിജിറ്റൽവത്കരണത്തിെൻറ പ്രയോജനം ലഭിച്ചു.
ഇങ്ങനെ നോക്കുേമ്പാൾ ഡിജിറ്റൽവത്കരണം മികച്ച മുന്നേറ്റമായിരുന്നുവെങ്കിലും അതിെൻറ അനിവാര്യ ഫലമായി നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് തൊഴിൽ നഷ്ടത്തിന് സാധ്യതയുണ്ട്.2019ലാണ് കുവൈത്ത് ഡിജിറ്റൽവത്കരണത്തിൽ ഏറെ മുന്നേറിയത്. സർക്കാർ സംവിധാനങ്ങളിലും വകുപ്പുകളിലും ഓൺലൈൻ സേവനം ലഭ്യമാക്കുന്നതിൽ കഴിഞ്ഞ വർഷം ഏറെ മുന്നേറി. ഇതുമൂലം ഒാഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു.
33 സർക്കാർ വകുപ്പുകളെ ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്.വാണിജ്യ മന്ത്രാലയമാണ് ഇതിന് മുൻകൈ എടുക്കുന്നത്. ഇ-ഗവേണൻസിലേക്ക് മാറാൻ കുവൈത്ത് അതിവേഗം നടപടികൾ സ്വീകരിച്ചുവരികയാണ്. രാജ്യത്തെ എല്ലാ സർക്കാർ ഡിപ്പാർടുമെൻറുകളിലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഇ-ഗവേണിങ് സ്മാർട്ട് സിസ്റ്റം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.