കുവൈത്ത് സിറ്റി: നയതന്ത്ര മികവിന് കുവൈത്തിന് െഎക്യരാഷ്ട്ര സഭയുടെ പ്രശംസ. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന സന്ദേശം അയച്ചത്. കുവൈത്തിെൻറ നിർണായകമായ മധ്യസ്ഥശ്രമങ്ങൾ മേഖലയിൽ തർക്കം തീർക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
മുൻ കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മഹത്തായ പരിശ്രമങ്ങൾ സ്മരണീയമാണ്. അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ കുവൈത്തിെൻറ ക്രിയാത്മക പങ്ക് തുടർന്നും ഉണ്ടാവുമെന്ന് യു.എൻ സെക്രട്ടറി ജനറൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്ത് എന്നും സമാധാനത്തിനൊപ്പമാണെന്നും െഎക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങൾക്ക് രാജ്യത്തിെൻറ പിന്തുണയുണ്ടാവുമെന്നും കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.