കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള ഡയറക്ട് എയ്ഡ് സൊസൈറ്റി യമനിൽ 400 നേത്ര ശസ്ത്രക്രിയകൾ നടത്തി. തെക്കൻ യമൻ ഗവർണറേറ്റായ തായ്സിലെ അൽ മഖ നഗരത്തിലാണ് ചികിത്സ ഒരുക്കിയത്.
ഗ്ലോക്കോമ ശസ്ത്രക്രിയകളും ലെൻസ് ഇംപ്ലാന്റേഷനും നടത്തിയതായും യമനിലെ ഡയറക്ട് എയ്ഡ് ഒഫിസ് റീജനൽ ഡയറക്ടർ അലി ബിറ്റീറ്റ് അറിയിച്ചു. സൊസൈറ്റിയിലെ ഡോക്ടർമാർ ഏകദേശം 3,078 രോഗികളെ പരിശോധിച്ചു.
നേത്രരോഗ പ്രതിരോധത്തെക്കുറിച്ച് ആയിരത്തിലധികം ബോധവൽക്കരണ ബ്രോഷറുകളും വിതരണം ചെയ്തു. സൊസൈറ്റി 1,200 രോഗികൾക്ക് മരുന്നുകൾ നൽകി. 1,210 പേർക്ക് സൗജന്യമായി സൺഗ്ലാസ് നൽകിയതായും ഡയറക്ട് എയ്ഡ് സൊസൈറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.