കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് വെട്ടിക്കുറക്കരുത് -കെ.ഡി.എൻ.എ

കുവൈത്ത് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബറിൽ കോഴിക്കോട്-കുവൈത്ത് സെക്ടറിൽ രണ്ടു ഷെഡ്യൂളുകൾ കുറച്ചതിനെതിരെ കോഴിക്കോട് ജില്ല എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഇന്ത്യൻ വ്യോമയാന മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അടിയന്തര സന്ദേശങ്ങൾ അയച്ചു.

കുവൈത്തിനും കോഴിക്കോടിനും ഇടയിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്.ഒക്ടോബറിൽ ആഴ്ചയിൽ രണ്ടു സർവിസുകൾ കുറയുന്നതോടെ വലിയ പ്രതിസന്ധിക്ക് കാരണമാകും.

നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ അഞ്ചു ദിവസമാണ് കോഴിക്കോട്ടേക്ക് നേരിട്ട് എക്സ്പ്രസ് സർവിസുള്ളത്. പുതിയ ഷെഡ്യൂൾ നിലവിൽവരുന്നതോടെ ആഴ്ചയിൽ മൂന്നു ദിവസമായി സർവിസ് കുറയുന്നതോടൊപ്പം സമയ നഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാകുമെന്നും പ്രത്യേകിച്ച് തനിച്ച് യാത്രചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും കൂടുതൽ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. സീസണിൽ അനിയന്ത്രിതമായി നിരക്ക് വർധിപ്പിക്കുകയും ഓഫ് സീസണിൽ സർവിസ് വെട്ടിച്ചുരുക്കുന്ന നടപടിയും ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ അടിയന്തര സന്ദേശത്തിൽ അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബറിൽ കോഴിക്കോട്-കുവൈത്ത് സെക്ടറിൽ രണ്ടു ഷെഡ്യൂളുകൾ കുറക്കുന്നതായി ഗൾഫ് മാധ്യമം വാർത്ത നൽകിയിരുന്നു. വാർത്ത പുറത്തുവന്നതോടെ നിരവധി പ്രവാസി സംഘടനകൾ എയർ ഇന്ത്യയുടെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

Tags:    
News Summary - Do not cut Air India Express service to Kozhikode - KDNA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.