കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീനി ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ചെലവ് വർധിച്ചു. 1400 മുതൽ 1600 ദിനാർ വരെയാണ് ഇപ്പോഴത്തെ ചെലവ്.
ഇതിൽ 890 ദിനാർ ഒാഫിസിനുള്ളതും ബാക്കി സ്ഥാപന സമ്പർക്കവിലക്ക്, പി.സി.ആർ, വിമാന ടിക്കറ്റ് ചെലവുകളാണ്. ഇതെല്ലാം സ്പോൺസർ വഹിക്കണം. റിക്രൂട്ട്മെൻറ് ഒാഫിസുകളെ കൂടാതെ സ്പോൺസർക്ക് നേരിട്ടും തൊഴിലാളികളെ കൊണ്ടുവരാവുന്നതാണ്.
അപ്പോൾ തൊഴിലാളികൾ ചാടിപ്പോകുന്നത് ഉൾപ്പെടെ വിഷയങ്ങളിൽ റിസ്ക് ഒറ്റക്ക് വഹിക്കേണ്ടി വരും. ഫിലിപ്പീൻസിലെ ഏജൻസികൾ ഉയർന്ന നിരക്ക് ഇൗടാക്കുന്നതു കൊണ്ടു കൂടിയാണ് ചെലവ് വർധിക്കുന്നത്. മേയ് നാല് മുതലാണ് കുവൈത്തിലേക്ക് ഫിലിപ്പീൻസിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിച്ചത്. മേയിൽ രണ്ടു ബാച്ച് വന്നു.
ജൂണിൽ നാലു ബാച്ചും ജൂലൈയിൽ എട്ടു ബാച്ചും ആഗസ്റ്റിൽ 13 ബാച്ച് ആഗസ്റ്റിലുമെത്തി. സെപ്റ്റംബറിലേക്ക് ഇതുവരെ 10 ബാച്ച് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഗാർഹികത്തൊഴിലാളി ക്ഷാമം നേരിടുന്ന കുവൈത്തിന് ഫിലിപ്പീൻസിൽനിന്നുള്ള തൊഴിലാളികളുടെ വരവ് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.