കുവൈത്ത് സിറ്റി: പുതു തലമുറയെ പുരോഗമനത്തിന്റെ പേരിൽ അരാജകത്വത്തിലേക്ക് നയിക്കുന്ന ലിബറൽ സമീപനങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് ഇസ്കോൺ വിദ്യാർഥി സമ്മേളനം ആഹ്വാനം ചെയ്തു. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ പൊതുസമ്മേളനം വെള്ളിയാഴ്ച ജംഇയ്യത്ത് ഇഹ്‌യാഉ തുറാസുൽ ഇസ്‌ലാമി ചെയർമാൻ ശൈഖ് താരിഖ് സാമി സുൽത്താൻ അൽ ഈസാ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്സ് കേരള പ്രസിഡന്റ് അർശദ് അൽ ഹിക്മി, പീസ് റേഡിയോ പ്രോഗ്രാം പ്രൊഡ്യൂസർ അംജദ് മദനി എന്നിവർ പ്രഭാഷണം നടത്തി.
പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പാരന്റിങ് സെഷനിൽ പ്രഭാഷകനും വിദ്യാഭ്യാസ പരിശീലകനുമായ റശീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സാമൂഹിക ജീർണതകളുടെ സ്വാധീനങ്ങളെ ചെറുക്കാൻ കൗമാരക്കാർക്ക് ധാർമികമൂല്യങ്ങൾ പകർന്നുനൽകുകയും, അവരുടെ പ്രതിസന്ധികൾ മനസ്സിലാക്കി പിന്തുണ നൽകാൻ രക്ഷിതാക്കൾ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ഉണർത്തി.
ശനിയാഴ്ച വിദ്യാർഥി സമ്മേളനത്തിൽ റഷീദ് കുട്ടമ്പൂർ, അർഷദ് അൽ ഹിക്മി, അംജദ് മദനി, അഷ്റഫ് എകരൂൽ, സലീർ അലി എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.സമാപന സമ്മേളനം കെ.കെ.ഐ.സി പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഷഫീഖ് മോങ്ങം സ്വാഗതവും, ഷബീർ സലഫി നന്ദിയും പറഞ്ഞു. സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള ശിൽപശാല, ജൂനിയർ സ്റ്റുഡന്റ്സ് കോൺഫറൻസ്, ഗേൾസ് ഗാതറിങ്, കിഡ്സ് കോർണർ തുടങ്ങി വിവിധ സെഷനുകളിലായി അസ്വീൽ സലഫി, അഷ്റഫ് എകരൂൽ, ഹാദി ജാസിം, അബ്ദുസ്സലാം സ്വലാഹി, സൈതലവി സുല്ലമി, സി.പി. നിഹ്മത്തുല്ല എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.