കുവൈത്ത് സിറ്റി: കുവൈത്തിൽ 35 വർഷത്തെ പ്രവൃത്തി പരിചയമുള്ള സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ് ഡോ. ഹാനി സൽമാൻ ഫിഫ്ത് റിങ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന സാൽമിയ സൂപ്പർ മെട്രോയിൽ ചുമതലയേറ്റു. അത്യാധുനിക ചികിത്സ സംവിധാനങ്ങളായ ഇക്കോ ടെസ്റ്റ്, 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്ന ഹോൾട്ടർ മോണിറ്റർ, ട്രെഡ് മിൽ ടെസ്റ്റ് എന്നിവ പൂർണമായ ആധികാരികതയോടെ ലഭ്യമാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സൂപ്പർ മെട്രോയിൽ എം.ആർ.ഐ സ്കാൻ, ഡെക്സ സ്കാൻ എന്നിവ ആരംഭിച്ചിട്ടുണ്ട്. സൂപ്പർ മെട്രോയിൽ ഓപറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങളും ഫർവാനിയ മെട്രോ മെഡിക്കൽ കെയറിൽ സി.ടി സ്കാൻ സൗകര്യവും വൈകാതെ ആരംഭിക്കും. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.ഫിസിയോതെറപ്പി സൗകര്യം വൈകാതെ 24 മണിക്കൂറും ലഭ്യമാക്കുമെന്നും പുതിയ വകുപ്പുകളും ഡോക്ടർമാരും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ 22022020 എന്ന നമ്പറിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.