കുവൈത്ത് സിറ്റി: കുവൈത്തിൽ പിടികൂടുന്ന അധികം വാഹന മോഷണക്കേസുകളിലും പ്രതികൾ മയക്കുമരുന്ന് ഉപയോക്താക്കൾ. മയക്കുമരുന്ന് വാങ്ങാൻ പണം കണ്ടെത്താനാണ് മോഷണത്തിനിറങ്ങിയതെന്ന് മിക്കവാറും കേസുകളിലെ പ്രതികൾ പൊലീസിനോട് സമ്മതിക്കുന്നു. കുവൈത്ത് പൗരന്മാരും പിടിക്കപ്പെടുന്നുണ്ട്. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നിരിക്കെ കുവൈത്ത് പൗരന്മാർക്ക് മോഷണത്തിനിറങ്ങേണ്ട കാര്യമില്ല. എന്നാൽ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് ചെറിയ വരുമാനം മതിയാവാതെ വരുന്നു. ഇതുകൊണ്ടാണ് വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നത്.
ആഡംബര കാറുകൾ ഉൾപ്പെടെയുള്ളവയുടെ മോഷണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണം നടത്തിവരുകയാണ്. പ്രത്യേക റാക്കറ്റ് തന്നെ ഇതിനായി പ്രവർത്തിക്കുന്നതായ സംശയത്തിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. രാജ്യത്തിെൻറ വിവിധ ഭാഗത്തുനിന്ന് നിരവധി വാഹനങ്ങൾ കാണാതായതാണ് പരാതി. മാസം ശരാശരി 20 വാഹനങ്ങൾ കാണാതാവുന്നു. വിദേശികളാണ് ഇത്തരം സംഭവങ്ങളിൽ കൂടുതലും ഇരയാവുന്നത്. ആളില്ലാതെ നിർത്തിയിട്ട വാഹനങ്ങളാണ് കൂടുതലും കവര്‍ച്ച ചെയ്യുന്നത്. ചില കവർച്ചക്കാർ വാഹന ഉടമകളെ കൈയേറ്റം ചെയ്ത് പിടിച്ചെടുക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്.കൗമാരപ്രായക്കാരും യുവാക്കളുമാണ് വാഹനങ്ങള്‍ കൂടുതലും കവര്‍ച്ച ചെയ്യുന്നത്. മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൊണ്ടുപോയി വാഹന ഭാഗങ്ങൾ പൊളിച്ചടുക്കുകയാണ്. പ്രധാന ഭാഗങ്ങൾ എടുത്തതിന് ശേഷം മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്നു. സാധനങ്ങൾ എടുക്കുന്നതിന് പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ് ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്.
പൊളിച്ചുവിൽക്കുന്ന വാഹന ഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിർത്തിയിട്ട വാഹനങ്ങളുടെ ചില്ല് തകർത്ത് ഉള്ളിലെ സാധനങ്ങൾ എടുക്കുന്നതാണ് മറ്റൊരു പ്രധാന അക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.