Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅധിക വാഹന...

അധിക വാഹന മോഷണങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് ഉപയോക്താക്കൾ

text_fields
bookmark_border
അധിക വാഹന മോഷണങ്ങൾക്കും പിന്നിൽ മയക്കുമരുന്ന് ഉപയോക്താക്കൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പിടികൂടുന്ന അധികം വാഹന മോഷണക്കേസുകളിലും പ്രതികൾ മയക്കുമരുന്ന്​ ഉപയോക്​താക്കൾ. മയക്കുമരുന്ന്​ വാങ്ങാൻ പണം ക​ണ്ടെത്താനാണ്​ മോഷണത്തിനിറങ്ങിയതെന്ന്​ മിക്കവാറും കേസുകളിലെ പ്രതികൾ പൊലീസിനോട്​ സമ്മതിക്കുന്നു. കുവൈത്ത്​ പൗരന്മാരും പിടിക്കപ്പെടുന്നുണ്ട്​. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നിരിക്കെ കുവൈത്ത്​ പൗരന്മാർക്ക്​ മോഷണത്തിനിറങ്ങേണ്ട കാര്യമില്ല. എന്നാൽ, മയക്കുമരുന്ന്​ ഉപയോഗിക്കുന്നവർക്ക്​ ചെറിയ വരുമാനം മതിയാവാതെ വരുന്നു. ഇതുകൊണ്ടാണ്​ വഴിവിട്ട മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുന്നത്​.

ആഡംബര കാറുകൾ ഉൾപ്പെടെയുള്ളവയുടെ മോഷണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണം നടത്തിവരുകയാണ്​. പ്രത്യേക റാക്കറ്റ്​ തന്നെ ഇതിനായി പ്രവർത്തിക്കുന്നതായ സംശയത്തി​െൻറ അടിസ്ഥാനത്തിലാണ്​ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചത്​. രാജ്യത്തി​െൻറ വിവിധ ഭാഗത്തുനിന്ന്​ നിരവധി വാഹനങ്ങൾ കാണാതായതാണ്​ പരാതി. മാസം ശരാശരി 20 വാഹനങ്ങൾ കാണാതാവുന്നു. വിദേശികളാണ്​ ഇത്തരം സംഭവങ്ങളിൽ കൂടുതലും ഇരയാവുന്നത്​. ആളില്ലാതെ നിർത്തിയിട്ട വാഹനങ്ങളാണ് കൂടുതലും കവര്‍ച്ച ചെയ്യുന്നത്. ചില കവർച്ചക്കാർ വാഹന ഉടമകളെ കൈയേറ്റം ചെയ്​ത്​ പിടിച്ചെടുക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നത്​.കൗമാരപ്രായക്കാരും യുവാക്കളുമാണ്​ വാഹനങ്ങള്‍ കൂടുതലും കവര്‍ച്ച ചെയ്യുന്നത്​. മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും കൊണ്ടുപോയി വാഹന ഭാഗങ്ങൾ പൊളിച്ചടുക്കുകയാണ്​. പ്രധാന ഭാഗങ്ങൾ എടുത്തതിന്​ ശേഷം മരുഭൂമിയിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്നു​. സാധനങ്ങൾ എടുക്കുന്നതിന്​ പുറമെ വാഹനം കേടുവരുത്തിയും തകർത്തുമാണ്​ ഒഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത്​.

പൊളിച്ചുവിൽക്കുന്ന വാഹന ഭാഗങ്ങൾ വാങ്ങുന്ന ഗാരേജുകൾക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്​. നിർത്തിയിട്ട വാഹനങ്ങളുടെ ചില്ല്​ തകർത്ത്​ ഉള്ളിലെ സാധനങ്ങൾ എടുക്കുന്നതാണ്​ മറ്റൊരു പ്രധാന അക്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug usersvehicle thefts
Next Story
RADO