കുവൈത്ത് സിറ്റി: കുവൈത്തിൽ തോക്കുകൾ അടക്കം ആയുധങ്ങളും മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമാണ് പിടിയിലായത്. നാലു പേരും കുവൈത്തികളാണ്. ഹവല്ലിയിൽ രണ്ടു വാഹനങ്ങളിൽ സംശയ സാഹചര്യത്തിൽ കണ്ടവരെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യംചെയ്യുകയായിരുന്നു. നാല് കലാഷ്നിക്കോവ് തോക്കുകളും തിരകളും പിസ്റ്റളും മയക്കമരുന്നും വാഹനത്തിൽനിന്ന് കണ്ടെടുത്തു. പ്രതികളെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.