കുവൈത്ത് സിറ്റി: രുചി വൈവിധ്യങ്ങൾകൊണ്ട് ചായയിൽ വ്യത്യസ്തത തീർത്ത് ആസ്വാദകരിൽ ഇടംപിടിച്ച ദുബൈ ദുബൈ കറക് മക്കാനി ഫർവാനിയയിൽ ഒരു ഷോപ്പ് കൂടി തുറന്നു. ഫർവാനിയ അൽഗാനം, യുറീക്കക്ക് സമീപമാണ് പുതിയ ബ്രാഞ്ച്. സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അൽ എൻസി, ഹബീബ് കോയ തങ്ങൾ, എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് പാർട്ട്ണർ ഹിജാസ് എന്നിവർ പങ്കെടുത്തു.
ഫർവാനിയയിൽ കറക് മക്കാനിയുടെ മൂന്നാമത്തെ ബ്രാഞ്ചാണിത്. കുവൈത്തിൽ ഏഴും ജി.സി.സിയിൽ പത്തും ഔട്ട്ലറ്റുകൾ ദുബൈ ദുബൈ കറക് മക്കാനിക്കുണ്ട്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും ഈ വർഷം കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
കുവൈത്തിലെ എട്ടാമത്തെ ബ്രാഞ്ച് ആഗസ്റ്റിൽ ഹവല്ലിയിൽ ആരംഭിക്കും. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തം സ്പെഷലൈസ്ഡ് മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു. കറക് ടി, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഷഡമൻ, കറക് ജിൻജർ തുടങ്ങി ചായയിൽ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്.
ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, ഷവർമ, സാൻവിച്ച്, ബർഗർ, ക്ലബ് സാൻവിച്ച്, ദം ചിക്കൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. വിശാലമായ സഥലസൗകര്യങ്ങളും അനുഭവ സമ്പന്നരായ സ്റ്റാഫും കറക് മക്കാനിയുടെ പ്രത്യേകതയാണ്.
ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോ ലൈറ്റ്, ടീം എന്നീ ഇലക്ട്രോണിക് ബ്രാൻഡുകൾ; ലിബർട്ടി ഫുട് വെയർ, വൈൽഡ് ക്രാഫ്റ്റ് ലഗേജ്, ക്ലീൻകാർട്ട് മൊബൈൽ കാർ വാഷ്, ഇ.യു കൺസ്ട്രക്ഷൻ എന്നീ സംരംഭങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.