കുവൈത്ത് സിറ്റി: വെള്ളിയാഴ്ചയുണ്ടായ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. തൊട്ടുമുന്നിലെ വാഹനം പോലും കാണാൻ കഴിയാത്തവിധം അന്തരീക്ഷം പൊടിമൂടി ഇരുണ്ടു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയതിനാൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അവധി ദിവസമായതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശി. ഇത്തവണ തുറമുഖ പ്രവർത്തനത്തെ ബാധിച്ചില്ല. വിമാന സർവിസും സാധാരണ നിലയിലായിരുന്നു.
മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗതയിൽ അടിച്ചുവീശിയ വടക്കുപടിഞ്ഞാറൻ കാറ്റാണ് പൊടിക്കാറ്റിന് കാരണമായത്. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു.
ആളുകൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. ശനിയാഴ്ച നല്ല കാലാവസ്ഥയാകുമെന്നാണ് പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.