കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. തൊട്ടുമുന്നിലെ വാഹനം പോലും കാണാൻ കഴിയാത്ത വിധം അന്തരീക്ഷം പൊടി മൂടി ഇരുണ്ടു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയതിനാൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. അതേസമയം, കഴിഞ്ഞ ദിവസത്തിൽനിന്ന് വ്യത്യസ്തമായി ഇത്തവണ തുറമുഖത്തിെൻറ പ്രവർത്തനത്തെ ബാധിച്ചില്ല. വിമാന സർവിസും സാധാരണ നിലയിലായിരുന്നു.
വിദേശികളുടെ പ്രവേശന വിലക്കും കോവിഡ് കാല യാത്രനിയന്ത്രണങ്ങളും കാരണം വിരലിലെണ്ണാവുന്ന വിമാന സർവിസുകൾ മാത്രമാണുള്ളത്. മണിക്കൂറിൽ 70 കിലോമീറ്ററിലധികം വേഗത്തിൽ അടിച്ചുവീശിയ വടക്കുപടിഞ്ഞാറൻ കാറ്റാണ് പൊടിക്കാറ്റിന് കാരണമായത്.
അസ്ഥിര കാലാവസ്ഥയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകൾ അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി നമ്പറായ 112ൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ഈ ആഴ്ച അവസാനം വരെ അസ്ഥിരമായ കാലാവസ്ഥ തുടരും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.