കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും രൂപം കൊണ്ടു. രാവിലെ മുതൽ കുവൈത്ത് സിറ്റി ഉൾപ്പടെയുള്ള നഗരങ്ങളിൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. ഇത് ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് അറിയിച്ചു. അടിയന്തര ഘട്ടത്തിൽ സഹായത്തിന് എമർജൻസി (112) നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.