കുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് പെർമിറ്റ് നൽകുേമ്പാൾ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കും. അതത് തൊഴിലുകൾക്ക് നിഷ്കർഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ മാത്രമേ വർക്ക് പെർമിറ്റ് നൽകൂ. സ്വദേശികൾക്കും വിദേശികൾക്കും ഇത് ബാധകമാണ്. 1885 ജോബ് ടൈറ്റിലുകളാണ് തൊഴിൽ മന്ത്രാലയത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ടെക്നീഷ്യൻ, പരിശീലകൻ, സൂപ്പർവൈസർ, ഷെഫ്, ചിത്രകാരൻ, റഫറി തുടങ്ങിയ തൊഴിലുകൾക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്.
യന്ത്രസാമഗ്രികളുടെ ഒാപറേറ്റർമാർ, സെയിൽസ്മാൻ തുടങ്ങിയവർക്ക് ഇൻറർമീഡിയറ്റ് സർട്ടിഫിക്കറ്റ് വേണം. ഡയറക്ടർ, എൻജിനീയർ, ഡോക്ടർ, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞൻ, ജനറൽ ഫിസിഷ്യൻ, ജിയോളജിസ്റ്റ്, ഇൻസ്ട്രക്ടർ, അധ്യാപകർ, ഗണിതശാസ്ത്രജ്ഞർ, സ്റ്റാറ്റിസ്റ്റീഷ്യൻ, മാധ്യമമേഖലയിലെ വിദഗ്ധ തൊഴിലുകൾ തുടങ്ങിയവക്ക് ബിരുദത്തിൽ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണം.
അതേസമയം, അവിദഗ്ധ തൊഴിലുകൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. റസ്റ്റാറൻറ്, ഫുഡ് ആൻഡ് ബീവറേജസ് സർവിസ്, റീെട്ടയിൽ സ്റ്റോർ, ഹോട്ടൽ റിസപ്ഷൻ തുടങ്ങിയ തൊഴിലുകൾ ഇൗ ഗണത്തിൽ വരുന്നതാണ്.
സ്വകാര്യ മേഖലയിലടക്കം വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാവുന്നതോടെ നിരവധി പേർക്ക് വിസ പുതുക്കാൻ കഴിയാതെ വരും. അക്കാദമിക വിദ്യാഭ്യാസമില്ലാതെ ടെക്നീഷ്യൻ, സെയിൽസ് ആൻഡ് സർവിസ് തുടങ്ങി മേഖലകളിൽ പതിനായിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. ഇവർക്ക് താഴ്ന്ന തസ്തികയിലേക്ക് വിസ മാറ്റിയടിക്കേണ്ടിവരും.
കുവൈത്തിൽ 80 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യതപരീക്ഷ നടപ്പാക്കാൻ നീക്കമുണ്ട്. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഫഷനിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ആസൂത്രണ വകുപ്പ് പറയുന്നത്. യോഗ്യത പരീക്ഷ നിലവിൽ എൻജിനീയർമാർക്കാണ് നടപ്പാക്കിയിട്ടുള്ളത്. ക്രമേണ മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.