കുവൈത്ത് സിറ്റി: കുവൈത്തി സ്പോൺസറെ കൊലപ്പെടുത്തിയ ഇൗജിപ്ത് പൗരൻ അറസ്റ്റിൽ. മധ്യവയസ്കൻ പൂളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കെട്ടിട കാവൽക്കാരനാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ ഏഴ് ആഴത്തിലുള്ള കുത്തേറ്റതായി വ്യക്തമായി. ഖൈത്താനിലാണ് 51കാരൻ കൊല്ലപ്പെട്ടത്. വ്യവസായ മേഖലയിൽ ഒളിവിൽ കഴിയവേയാണ് പ്രതിയെ പിടികൂടിയത്. സാമ്പത്തിക വിഷയത്തിലെ തർക്കംമൂലം താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.