കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈജിപ്തുകാരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നതായ വാര്‍ത്ത ഈജിപ്ഷ്യൻ മാനവശേഷി മന്ത്രി ഹസൻ ഷെഹാത തള്ളി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഗള്‍ഫ് രാജ്യങ്ങള്‍ ഈജിപ്തുകാര്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
നയതന്ത്രതലത്തിലും അല്ലാതെയും മികച്ച സൗഹൃദ ബന്ധമാണ് കുവൈത്തുമായുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച നിബന്ധനകളെ തുടര്‍ന്ന് താല്‍ക്കാലികമായി തൊഴിലാളികൾക്ക് വർക്ക് വിസ നൽകുന്നത് കുവൈത്ത് നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
നിലവില്‍ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാര്‍ക്ക് പുറത്തേക്ക് പോകുന്നതിനോ തിരിച്ചുവരുന്നതിനോ തടസ്സങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ. അതേസമയം, കുവൈത്തിൽ വിദേശികൾക്ക് സന്ദര്‍ശന വിസയും കുടുംബ വിസയും അനുവദിക്കുന്നതിൽ നിലവിൽ നിയന്ത്രണമുണ്ട്. ഇത് എല്ലാ രാജ്യക്കാർക്കും ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.