കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 16000 പേർ രാജ്യത്തിന് പുറത്തുപോകുമെന്ന് കണക്കുകൂട്ടൽ. ഇതിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലും അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്.
കോവിഡ് വ്യാപനം കൂടുതലുള്ള ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് കുവൈത്തികൾ യാത്ര ഒഴിവാക്കും. 5000 പേരാണ് തിരിച്ചുവരുന്നത്. ഇതിൽ ബഹുഭൂരിഭാഗവും കുവൈത്തികളാണ്. വിദേശികൾക്ക് കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. കുവൈത്തികൾ, അവരുടെ ഇണകളും മക്കളും, സ്വദേശികളുടെ കൂടെയുള്ള ഗാർഹികത്തൊഴിലാളികൾ എന്നിവർക്ക് മാത്രമാണ് പ്രവേശനം.
മേയ് 12 മുതൽ 20 വരെ തീയതിക്കുള്ളിൽ 203 ഒൗട്ട്ഗോയിങ് വിമാനങ്ങളും 201 ഇൻകമിങ് വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുർക്കി, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളാണ് കുവൈത്തികൾ അവധിക്കാല യാത്രക്ക് കൂടുതലായി തിരഞ്ഞെടുത്തത്. അവധിക്കാല യാത്ര മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.