കുവൈത്ത് സിറ്റി: വ്യത്യസ്ത സാമൂഹിക-സാംസ്കാരിക, ഭാഷ, മത പശ്ചാത്തലമുള്ള 130 കോടിയിലധികം ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന ഇന്ത്യക്ക് ഈദുൽ ഫിത്ർ പ്രത്യേകതയുള്ളതാണെന്നും ഇന്തോനേഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യ ഈ അവസരം ആവേശത്തോടെ ആഘോഷിക്കുന്നതായും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. സമാധാനം, സമൃദ്ധി, അനുകമ്പ, സാമൂഹിക ക്ഷേമത്തോടുള്ള പ്രതിബദ്ധത, ത്യാഗ മനോഭാവം, സാർവത്രിക സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ പാലിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം ഉറപ്പിക്കുന്ന അവസരമാണിത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിൽ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഉത്സവമാണ് ഈദുൽ ഫിത്ർ. നിങ്ങൾ ആരായാലും മാനവികതയിൽ നാമെല്ലാവരും തുല്യരാണെന്ന് ഈ സന്ദർഭം നമ്മെ ഓർമപ്പെടുത്തുന്നു. ദാനധർമത്തിലും സാഹോദര്യത്തിലുമുള്ള നമ്മുടെ വിശ്വാസവും അനുകമ്പയിലുള്ള പ്രതിബദ്ധതയും ഈ ഉത്സവം ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർഥിക്കുന്നതായി അംബാസർ പെരുന്നാൾ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
കുവൈത്തിലെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയുടെ സുഹൃത്തുക്കൾക്കും ഈദ് മുബാറക്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുകയും അനുഗ്രഹിക്കപ്പെട്ടവരായിരിക്കുകയും ചെയ്യട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.