എട്ടുലക്ഷം പേർ ഡിജിറ്റൽ സിവിൽ ​െഎഡി രജിസ്​റ്റർ ചെയ്​തു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ ​െഎഡി എട്ടുലക്ഷം പേർ സബ്​സ്​ക്രൈബ്​ ചെയ്​തു. ഒൗദ്യോഗികാവശ്യങ്ങൾക്കും പരിശോധനയിൽ കാണിക്കാനും സിവിൽ ​െഎഡി കാർഡിന്​ പകരം ഉപയോഗിക്കാവുന്ന കുവൈത്ത്​ മൊബൈൽ ​െഎഡി എന്ന ആപ്ലിക്കേഷനിലാണ്​ എട്ടുലക്ഷം പേർ രജിസ്​റ്റർ ചെയ്​തത്​.

kuwait mobile id എന്ന്​ പ്ലേ സ്​റ്റോറിൽ സെർച്ച്​ ചെയ്​താൽ ആപ്പ്​ ലഭിക്കും. നിലവിലെ സിവിൽ ​െഎഡി കാർഡ്​ ഒരുമാസ കാലാവധിയുണ്ടാവണം.

സിവിൽ ​​െഎഡി നമ്പർ, സീരിയൽ നമ്പർ, പാസ്​പോർട്ട്​ നമ്പർ എന്നിവ അടിച്ചുകൊടുത്ത്​ രജിസ്​ട്രേഷൻ പൂർത്തിയായാൽ തിരിച്ചറിയൽ രേഖയായും സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ്​ പുതുക്കൽ, ഡിജിറ്റൽ സിഗ്​നേച്ചർ വെരിഫിക്കേഷനുകൾ എന്നിവക്ക്​ സ്​മാർട്ട്​ സിവിൽ ​െഎഡി കാർഡിന്​ പകരമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സിവിൽ ഡിജിറ്റൽ കാർഡ്​ ഇടപാടുകൾക്ക്​ അംഗീകരിക്കണമെന്ന്​ എല്ലാ സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.