കുവൈത്ത് സിറ്റി: നിയമലംഘനങ്ങളും പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങളും കണ്ടെത്തുന്നതിന്റെ ഭാഗമായി ജഹ്റ ഗവർണറേറ്റിലെ മുനിസിപ്പൽ സൂപ്പർവൈസറി വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് മൊബൈൽ ഗ്രോസറികളും മൂന്ന് ഐസ്ക്രീം വണ്ടികളും പിടിച്ചെടുത്തു. സഅദ് അൽ അബ്ദുല്ല ഭാഗത്താണ് പരിശോധന നടത്തിയത്.
മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിനും സൗന്ദര്യാത്മക രൂപം നിലനിർത്താനുമാണ് പരിശോധന നടത്തിയതെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.