തെരഞ്ഞെടുപ്പ് നിയമം: ഭരണഘടനാ കോടതി വിധി ഞായറാഴ്ച

കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും ശിക്ഷിക്കപ്പെട്ടവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന നിയമ വ്യവസ്ഥയെക്കുറിച്ചുള്ള കേസുകളിൽ ഞായറാഴ്ച വിധി പറയുമെന്ന് ഭരണഘടന കോടതി. വ്യാഴാഴ്ച വിഷയം പരിഗണനക്കെടുത്ത കോടതി വിശദമായി പരിശോധിച്ചു. 29ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകിയ 15 സ്ഥാനാർഥികളെ ആഭ്യന്തര മന്ത്രാലയം അയോഗ്യരാക്കിയ നടപടിയാണ് കോടതി വ്യവഹാരങ്ങളിലേക്ക് നീണ്ടത്. ആഭ്യന്തരമന്ത്രാലയം നടപടി അപ്പീൽ കോടതി റദ്ദാക്കുകയും മത്സരിക്കാൻ എല്ലാവരെയും അനുവദിക്കുകയും ചെയ്തിരുന്നു.

മൂന്ന് സ്ഥാനാർഥികളുടെ അയോഗ്യത റദ്ദാക്കിയ അപ്പീൽ കോടതി, ഭരണഘടനാ കോടതി വിധി പുറപ്പെടുവിക്കുന്നതുവരെ അഞ്ചുപേരുടെ തീരുമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. ഇതാണ് ഭരണഘടനാ കോടതിയിലേക്ക് വിഷയം എത്തിച്ചത്. തെരഞ്ഞെടുപ്പിലേക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത് എന്നതിനാൽ കോടതിവിധി സ്ഥാനാർഥികളും രാഷ്ട്രീയവൃത്തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

Tags:    
News Summary - Election Law: Constitutional Court verdict on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.