കുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ വൈദ്യുതി-ജല ഉപഭോഗത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസം വൈദ്യുതി ലോഡ് സൂചിക 17,000 മെഗാവാട്ടിലെത്തി. നേരേത്തയുള്ള ദിവസങ്ങളില്‍ ഉപഭോഗ സൂചിക 16,000 മെഗാവാട്ടിലെത്തിയിരുന്നു. എന്നാല്‍, രാജ്യത്ത് ചൂട് വീണ്ടും ഉയർന്നതോടെ വൈദ്യുതി ഉപഭോഗം കുത്തനെ വര്‍ധിക്കുകയായിരുന്നു.
ആഴ്ചകൾക്കു മുമ്പ് ഉപയോഗം വർധിച്ചതോടെ വൈദ്യുതി വിതരണത്തിൽ പ്രയാസം നേരിടുകയും അടിയന്തര നടപടിയുടെ ഭാഗമായി പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഉപഭോഗം താഴ്ന്നതും കൂടുതൽ വൈദ്യുതി ലഭ്യമായതിനെ തുടർന്നുമാണ് നിയന്ത്രണം ഒഴിവാക്കിയത്.
ഉയർന്ന ഉപഭോഗം വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിലും സമ്മർദത്തിന് ഇടയാക്കും. ഇത് ഒഴിവാക്കുന്നതിന് വൈദ്യുതിയുടെ അമിത ഉപയോഗം കുറക്കാൻ അധികൃതര്‍ അഭ്യര്‍ഥിച്ചു. അത്യാവശ്യമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുറക്കണം. കൂടുതൽ ലോഡ് വൈദ്യുതി വേണ്ട ഉപകരണങ്ങൾ പകൽ സമയങ്ങളിൽ ഉപയോഗിക്കരുത്. രാജ്യത്ത് ആഗസ്റ്റ് അവസാനം വരെ കനത്തചൂട് തുടരും. വൈദ്യുതിക്കൊപ്പം ജല ഉപയോഗത്തിലും സൂക്ഷമത വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.