കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന് കുടിശ്ശിക നൽകാനുള്ളവർക്ക് വാഹന ഇടപാടുകളിലും നിയന്ത്രണം. ഇത്തരക്കാർക്ക് വൈദ്യുതി ബില്ലുകൾ തീർപ്പാക്കുന്നതുവരെ വാഹന രേഖ കൈമാറ്റം പുതുക്കൽ എന്നിവ ഉൾപ്പെടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ കഴിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കൽ, സാമ്പത്തിക നഷ്ടം കുറക്കൽ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വൈദ്യുതി ബില്ലുകൾ, ഗതാഗത നിയമലംഘനങ്ങൾ, വിവിധ മന്ത്രാലയങ്ങൾക്കുള്ള മറ്റ് കുടിശ്ശികകൾ എന്നിവ പൂർണമായും അടയ്ക്കുന്നതുവരെ വ്യക്തികൾ രാജ്യം വിടുന്നത് വിലക്കുന്ന നിയമം അടുത്തിടെ നിലവിൽ വന്നിരുന്നു. കുടിശ്ശികയുള്ള വ്യക്തികളുടെ എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകൾക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാൻ കുടിശ്ശികകൾ ഉടനടി തീർക്കാൻ മന്ത്രാലയം ഉണർത്തി. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹൽ ആപ്ലിക്കേഷൻ വഴിയോ പേയ്മെന്റുകൾ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.