കുവൈത്ത് സിറ്റി: ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കത്ത്. കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹാണ് കൈറോയിലെത്തി കത്ത് കൈമാറിയത്. പരസ്പര ബന്ധം മെച്ചപ്പെടുത്താനും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമാണ് കത്തിലെ ഉള്ളടക്കമെന്നാണ് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
എന്നാൽ, സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലിെൻറ ഭാഗമാണ് കത്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം സൗദി, യു.എ.ഇ, ബഹ്റൈൻ, ഖത്തർ രാഷ്ട്രത്തലവന്മാർക്കും കുവൈത്ത് അമീർ കത്തയച്ചിരുന്നു. സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നിവയാണ് സൗദി സഖ്യരാജ്യങ്ങളിൽ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.