കുവൈത്ത് സിറ്റി: കുവൈത്തിൽ കായിക പരിശീലകർക്കും പ്രഫഷനലുകൾക്കും എൻട്രി വിസ നൽകും. ഇക്കാര്യം ആവശ്യപ്പെട്ട് കായിക പബ്ലിക് അതോറിറ്റി സമർപ്പിച്ച അപേക്ഷ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. വിവിധ ക്ലബുകളുടെ വിദേശ പരിശീലകരും കളിക്കാരും കുവൈത്തിലേക്ക് വരാൻ കഴിയാതെ പ്രയാസപ്പെടുന്നുണ്ട്. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച കായിക പ്രവർത്തനങ്ങൾ രാജ്യത്ത് നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ട്.
വിവിധ ഗെയിമുകളിലെ ലീഗ് മത്സരങ്ങളും മറ്റ് ടൂർണമെൻറുകളും കാണികൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കാതെ നടത്തുന്നുണ്ട്.ടീമുകളുടെ പരിശീലനത്തിനും ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശവും മേൽനോട്ടവുമുണ്ട്. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.കായിക പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ഹെൽത്ത് പ്രോേട്ടാകോൾ നിശ്ചയിച്ചിട്ടുണ്ട്.
സ്വഭാവം അനുസരിച്ച് ഒാരോ കളികൾക്കും പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് പരിശീലനത്തിന് അനുമതി. പരിശീലന സെഷനുകളിൽ ഒാരോ കളിക്കാരും മൂന്നു മീറ്റർ എങ്കിലും അകലം പാലിക്കണം, കൈയുറയും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം, കളിയുപകരണങ്ങൾ കൈമാറ്റം ചെയ്യരുത്, ഷേക് ഹാൻഡ് ചെയ്യരുത് തുടങ്ങിയ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.