കുവൈത്ത് സിറ്റി: എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) 'ഓണം 2022' ഓണാഘോഷം മെഹബുല്ല കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ നടന്നു. കേര പ്രസിഡന്റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകയും പ്രശസ്ത നർത്തകിയുമായ രാജശ്രീ പ്രേം ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ അജീഷ് സ്വാഗതം പറഞ്ഞു. ശശി കുമാർ, സെബാസ്റ്റ്യൻ പീറ്റർ, ജിനി ജേക്കബ് എന്നിവർ സംസാരിച്ചു.
കോവിഡ് കാലത്ത് ആതുരരംഗത്തെ നിസ്തുലസേവനം കണക്കിലെടുത്ത് എറണാകുളം നിവാസികളായ നഴ്സുമാരെ യോഗത്തിൽ മെമന്റോ നൽകി ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി രാജേഷ് മാത്യു നന്ദി അറിയിച്ചു.വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം ഗാനമേളയും ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് സ്കൂളിലെ കുട്ടികളുടെ വിവിധതരം നൃത്തങ്ങളും നാട്യാലയ നൃത്ത കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്തങ്ങളും ഡീ മോസ് ഡാൻസ് സ്കൂളിലെ കുട്ടികളുടെ സുംബാ നൃത്ത
Ernakulam Residents Association Onaghoshamവും അരങ്ങേറി. കേര കുടുംബത്തിലെ കുട്ടികളുടെ ഓണക്കളികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.