മ​സ്ജി​ദ് അ​ൽ ക​ബീ​ർ റോ​യ​ൽ ടെ​ന്റി​ൽ ന​ട​ന്ന ഇ​സ്‍ലാ​മി​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്

ഇസ്‍ലാമിക ചരിത്രവും വർത്തമാനവും പറഞ്ഞ് പ്രദർശനം

കു​വൈ​ത്ത്: ഇ​സ്‍ലാ​മി​ക ആ​ശ​യ​ങ്ങ​ളു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും പ​റ​യു​ന്ന പ്ര​ദ​ർ​ശ​നം നി​ര​വ​ധി പേ​രെ ആ​ക​ർ​ഷി​ച്ചു.

സ​മ്പ​ന്ന​മാ​യ ഭൂ​ത​കാ​ല​വും സ​മ​ര​പോ​രാ​ട്ട​ങ്ങ​ളു​ടെ വ​ർ​ത്ത​മാ​ന​വും പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​വി​യും സൂ​ചി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​നം ഇ​സ്‍ലാ​മി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ ദൃ​ശ്യാ​വി​ഷ്കാ​ര​വു​മാ​യി. കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് (കെ.​​​ഐ.​ജി) കു​വൈ​ത്ത് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി മ​സ്ജി​ദ് അ​ൽ ക​ബീ​ർ റോ​യ​ൽ ടെ​ന്റി​ലാ​ണ് ഇ​സ്‍ലാ​മി​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ മ​ല​യാ​ളി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ രാ​വി​ലെ മു​ത​ൽ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. 75ഓ​ളം സ്റ്റാ​ളു​ക​ളി​ലാ​യി ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ത്തി​ൽ മ​ത്സ​ര വി​ഭാ​ഗ​വും അ​ല്ലാ​ത്ത​തും അ​ട​ങ്ങി​യി​രു​ന്നു.

ഖു​ർ​ആ​ൻ-​ഹ​ദീ​സ് സ​ന്ദേ​ശ​ങ്ങ​ൾ, ച​രി​ത്ര സം​ഭ​വ​ങ്ങ​ൾ, ആ​നു​കാ​ലി​ക സ​മ​സ്യ​ക​ളും ഇ​സ്‍ലാ​മി​ക പ​രി​ഹാ​ര​ങ്ങ​ളും, ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യും മു​സ്‍ലിം ലോ​ക​വും, ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​ടെ ഇ​സ്‍ലാ​മി​ക പ​രി​പ്രേ​ക്ഷ്യം തു​ട​ങ്ങി വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ൾ സ്റ്റാ​ളു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തി​ന്റെ വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​സ്തീ​ൻ, ഇ​സ്രാ​യേ​ൽ രാ​ഷ്ട്ര​ങ്ങ​ളു​ടെ ച​രി​ത്രം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​ട​യാ​ള​ങ്ങ​ൾ, യു​ദ്ധം മു​റി​വേ​ൽ​പി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ദ​യ​നീ​യ ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

സ​ന്ദ​ർ​ശ​ക​ർ​ക്ക് സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. 

Tags:    
News Summary - exhibition on the history and present of Islamic ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.