കുവൈത്ത് സിറ്റി: വിദേശത്തുനിന്നും കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ഒരാഴ്ച നിർബന്ധിത ക്വാറന്റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാർ തിരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്സിനും കൂടാതെ ബൂസ്റ്റർ ഡോസും പിന്നെ സ്വന്തം ചെലവിൽ പി.സി.ആർ പരിശോധനയും കഴിഞ്ഞ് കോവിഡ് മുക്തി തെളിയിച്ച് നാട്ടിലെത്തുന്ന പ്രവാസികളിൽനിന്ന് കോവിഡ് പകരുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ല.
എന്തിനും ഏതിനും പ്രവാസികളോട് കാണിക്കുന്ന വിവേചനം അപലപനീയമാണ്.
നാട്ടിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കും സർക്കാർ ചെലവിൽ നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിനും സർക്കാർ അനുവാദം നൽകി കൊറോണ വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്.
ഇതൊന്നും കണക്കിലെടുക്കാതെയുള്ള പ്രവാസിവിരുദ്ധ നടപടികൾക്കെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതിഷേധിക്കണം.
ഇതിനെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രാലയത്തിനും കത്തയക്കാൻ യോഗം തീരുമാനിച്ചു.
പ്രസിഡൻറ് ടി.എസ്. ശിഹാബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻജിനീയർ അബ്ദുൽ റഹീം, വൈസ് പ്രസിഡൻറ് സക്കരിയ ഇരിട്ടി, സെക്രട്ടറി ബുഹാരി തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.