കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വോട്ടവകാശം സാധ്യമാക്കാത്തതിനെതിരെ വേറിട്ട പ്രതിഷേധം. നാട്ടിൽ തെരഞ്ഞെടുപ്പ് നടന്ന ദിവസം ചൂണ്ടുവിരലിൽ മഷി പുരട്ടിയാണ് വെൽഫെയർ കേരള കുവൈത്തിെൻറ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ഒത്തുകൂടലുകൾക്ക് വിലക്കുള്ളതിനാൽ ഒാൺലൈനായാണ് പരിപാടി നടത്തിയത്. പ്രവാസി വോട്ട് നടപ്പാക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇല്ലാത്തതുകൊണ്ടല്ല നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളെ കേവലം കറവപ്പശുക്കളായി കാണുകയും അവരുടെ സമ്പാദ്യത്തെ പരമാവധി ഊറ്റിയെടുക്കുകയുമാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്.
രാജ്യത്തിെൻറ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവർ ഇന്നും പടിക്കുപുറത്തുതന്നെ. പ്രവാസി വോട്ടിനെ പലരും ഭയക്കുന്നു. 40 ലക്ഷത്തോളം മലയാളികൾ തന്നെ വിവിധ വിദേശരാജ്യങ്ങളിലായി ജോലിചെയ്യുന്നുണ്ട്. ഇത്രയും പേർക്ക് വോട്ടവകാശം ലഭിച്ചാൽ കേരളത്തിെൻറ ജനാധിപത്യ അന്തരീക്ഷം തന്നെ പാടെ മാറുമെന്ന് മാത്രമല്ല പ്രവാസികളോടുള്ള സമീപനത്തിലും മാറ്റം വരുത്താൻ സർക്കാറുകൾ നിർബന്ധിതരാകുമെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഇൗദ് ചൂണ്ടിക്കാട്ടി.
വോട്ടവകാശം നേടി അവഗണിക്കാൻ കഴിയാത്ത സമ്മർദ ശക്തിയാകുന്നതോടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രവാസിക്ക് കൂടുതൽ കരുത്ത് ലഭിക്കുമെന്നും മുഴുവൻ പ്രവാസികളും വോട്ടവകാശത്തിനായി ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിരലിൽ മഷി പുരട്ടിയ ചിത്രങ്ങൾ ശേഖരിച്ച് കൊളാഷുകൾ ആയി പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.