കുവൈത്ത്സിറ്റി: പ്രമുഖ പ്രവാസി സംഘടനയായ പ്രവാസി വെൽഫെയർ കുവൈത്ത് 10ാം വാർഷിക സമ്മേളനം ഫെബ്രുവരി 25ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറു മുതൽ പരിപാടികൾ ആരംഭിക്കും. ‘മറിമായം’ ടി.വി പരമ്പരയിലെ കലാകാരൻമാരുടെ കലാവിഷ്കാരം മുഖ്യ ആകർഷണമാണ്. പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മാംഗോ ഹൈപ്പറാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ. സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനറായി സഫ് വാൻ, സെക്രട്ടറിയായി നയീം എന്നിവരെ തിരഞ്ഞെടുത്തു. മറ്റു വകുപ്പു കൺവീനർമാരായി ഖലീലുറഹ്മാൻ(ഫിനാൻസ്), അഫ്താബ് (സെക്യൂരിറ്റി), അൻവർ ഷാജി, നിഷാദ് ഇളയത് (പ്രോഗ്രാം), റഫീഖ് ബാബു, ജവാദ് അമീർ (പ്രചാരണം), ജസീൽ ചെങ്ങളാൻ (വിഡിയോ, ഫോട്ടോഗ്രഫി), റഷീദ് ഖാൻ, ഫായിസ് അബ്ദുല്ല, അബ്ദുൽ വാഹിദ് (വേദി), കെ.വി. ഫൈസൽ (ഗസ്റ്റ്), ജവാദ്, വിഷ്ണു നടേഷ് (സ്റ്റേഷനറി), അഷ്ഫാഖ്, നാസർ മടപ്പള്ളി (വളന്റിയർ), സിറാജ് സ്രാമ്പിക്കൽ, അനിയൻ കുഞ്ഞ്, ഗിരീഷ്,അഷ്കർ (റിസപ്ഷൻ).
സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും ട്രഷറർ ഖലീലുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.