കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കല (ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനുവരി 10ന് ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന പൊതുചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ പി.ഡി. രാഗേഷ്, ട്രഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ് എന്നിവർ അറിയിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഒന്നാം സ്ഥാനവും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സാൽമിയ രണ്ടാം സ്ഥാനവും ഐ.എസ് ഭാരതീയ വിദ്യാഭവൻ അബ്ബാസിയ മൂന്നാം സ്ഥാനവും നേടി. സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കരസ്ഥമാക്കി.
ഗ്രൂപ് -എ ഒന്നാം സമ്മാനം ആഷ്ക യശ്പാൽ പൂജാരി, രണ്ടാം സമ്മാനം സായിദ് ഇബ്രാഹിം ഷാജി, മൂന്നാം സമ്മാനം പ്രാർഥന നീരജ് പിള്ള എന്നിവർ നേടി. ഗ്രൂപ്-ബി ഒന്നാം സമ്മാനം അനിക, രണ്ടാം സമ്മാനം ഷർവാണി രോഹിത് പഞ്ചൽ, ആയിഷ മിധ എന്നിവരും മൂന്നാം സമ്മാനം അദ്വിക് പ്രദീപ് കുമാറും നേടി.
ഗ്രൂപ്- സി ഒന്നാം സമ്മാനം ഡിംപിൾ കാത്രി, രണ്ടാം സമ്മാനം കാവ്യ അശുതോഷ് പഞ്ചൽ, മൂന്നാം സമ്മാനം സച്ചിൻ കോലാഞ്ചി എന്നിവർ കരസ്ഥമാക്കി. ഗ്രൂപ്-ഡി ഒന്നാം സമ്മാനം ഗൗരി കൃഷ്ണ ജിനു, രണ്ടാം സമ്മാനം ടിയാര ഡിക്രൂസ്, മൂന്നാം സമ്മാനം കെസിയ തോമസ് എന്നിവർ നേടി. കളിമൺ ശില്പ നിർമാണത്തിൽ ഒന്നാം സമ്മാനം ഒനേഗ വില്യം, രണ്ടാം സമ്മാനം ജലാലുദ്ദിൻ അക്ബർ, മൂന്നാം സമ്മാനം അക്ഷയ് രാജേഷ് എന്നിവർ സ്വന്തമാക്കി.
രക്ഷിതാക്കൾക്കും അതിഥികൾക്കുമായി ഒരുക്കിയ ഓപൺ ക്യാൻവാസ് ചിത്രരചനയിൽ അന്വേഷ ബിശ്വാസ് ഒന്നാം സമ്മാനം നേടി. മഷിദ മനാഫ് രണ്ടാം സമ്മാനവും ദീപ പ്രവീൺ കുമാർ മൂന്നാം സമ്മാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.