കുവൈത്ത് സിറ്റി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ കുവൈത്ത് അനുശോചിച്ചു.
മരണത്തിൽ അനുശോചിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.
ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അമീർ ആത്മാർഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമ നൽകുന്നതിന് പ്രാർഥിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിങ്ങിന്റെ കുടുംബത്തോടും ബന്ധുക്കളോടും ആത്മാർഥമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.