കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫർവാനിയ മേഖല പുതിയ കമ്മിറ്റി നിലവിൽ വന്നു. ഫർവാനിയ ദാറുസ്സലാമിൽ ചേർന്ന ജനറൽ ബോഡിയിൽ മേഖല പ്രസിഡന്റ് അബ്ദുൽ കരീം ഫൈസി അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല ജോയന്റ് സെക്രട്ടറി റിഹാബ് തൊണ്ടിയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനാഫ് മൗലവി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി, അബ്ദുൽ ലത്തീഫ് എടയൂർ, സെക്രട്ടറി ഫൈസൽ കുണ്ടൂർ, അബ്ദുൽ ലത്തീഫ് മൗലവി, ഷെരീഫ് ഫൈസി, മനാഫ് മൗലവി, നാസർ കോഡൂർ എന്നിവർ ആശംസകൾ നേർന്നു. മേഖല ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് മൗലവി സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഷാക്കിർ മുസ് ലിയാർ നന്ദിയും പറഞ്ഞു. ഷംസുദ്ദീൻ ഫൈസി എടയാറ്റൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുൽ കരീം ഫൈസി (പ്രസി), മുഹമ്മദ് ഷാക്കിർ മുസ് ലിയാർ (ജന.സെക്ര), ഫൈസൽ കുണ്ടൂർ(ട്രഷ), അഷ്റഫ് അൻവരി, ഷെരീഫ് ഫൈസി, സവാദ് കൊയിലാണ്ടി (വൈ.പ്രസി), ഇക്ബാൽ പതിയാരത്, റിഹാബ് കൊണ്ടിയിൽ, ഷഹീൻ അറക്കൽ (സെക്രട്ടറി), സൈനുൽ അബിദ് ഫൈസി, മുസ്തഫ ദാരിമി, അബ്ദുൽ ലത്തീഫ് എടയൂർ, അബ്ദുൽ ലത്തീഫ് മൗലവി, അഷ്റഫ് അൻവരി, സവാദ് കൊയിലാണ്ടി, ഷെഫീർ മുസ് ലിയാരകത്ത്, ജുനൈദ് കൊറ്റി, ഷഫീക്ക്, അഹമദ് ഫായിസ്, പി.പി. അബ്ദുല്ല, ഷെരീഫ് ഫൈസി, സിറാജ് വയലിൽ (കേന്ദ്ര കൗൺസിലർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.