കുവൈത്ത് സിറ്റി: കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളെയും നോർക്ക സേവന പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കല കുവൈത്ത് നാല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വിശദീകരണ പരിപാടി സംഘടിപ്പിച്ചു. ലോക കേരളസഭാംഗം ആർ. നാഗനാഥൻ പ്രവാസി ക്ഷേമ പദ്ധതികളും നിക്ഷേപ പദ്ധതികളും പ്രവാസികൾക്ക് തുടങ്ങാനാവുന്ന വ്യവസായ സംരംഭങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളുമുൾപ്പെടെയുള്ള കാര്യങ്ങളും വിശദീകരിച്ചു.
അബുഹലീഫ, ഫഹാഹീൽ മേഖലകളിൽ ജനറൽ സെക്രട്ടറി സി. രജീഷ്, സാൽമിയ, അബ്ബാസിയ മേഖലകളിൽ പ്രസിഡന്റ് കെ.കെ ശൈമേഷ് എന്നിവർ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ അജ്നാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് ബിജോയ്, ജോയന്റ് സെക്രട്ടറി പ്രജോഷ് എന്നിവർ സംബന്ധിച്ചു.
അബുഹലീഫ കല സെന്ററിൽ യോഗത്തിന് മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം വിജുമോൻ നന്ദി പറഞ്ഞു. അബ്ബാസിയ കല സെന്ററിൽ മേഖല ആക്ടിങ് സെക്രട്ടറി സണ്ണി ഷൈജേഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ഉണ്ണിമാമർ അധ്യക്ഷത വഹിച്ചു. മേഖല എക്സിക്യൂട്ടിവ് അംഗം തോമസ് വർഗീസ് നന്ദി പറഞ്ഞു. ഫഹാഹീൽ കല സെന്ററിൽ മേഖല സെക്രട്ടറി പി.ജി. ജ്യോതിഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സജിൻ മുരളി അധ്യക്ഷത വഹിച്ചു.
കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ശ്രീജേഷ് നന്ദി പറഞ്ഞു. സാൽമിയ മേഖല യോഗം സാൽമിയ ഫ്രണ്ട്സ് ഹാളിൽ നടന്നു. മേഖല സെക്രട്ടറി റിച്ചി കെ. ജോർജ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം അരവിന്ദൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.