കുവൈത്തില്‍നിന്ന് പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാം

കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തു ‍നിന്നും ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അവസാന തീയതി.

നേരത്തേ ഹജ്ജ് ചെയ്യാത്തവർക്കാണ് മുന്‍ഗണന. ഹജ്ജിനായി തിരെഞ്ഞടുക്കുന്ന അപേക്ഷകര്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏജന്‍സി വഴി തുടർനടപടി ക്രമങ്ങൾ പൂർത്തിയാക്കണം. സൗദി അധികൃതരുടെ അനുമതി ലഭിക്കുന്നമുറക്ക് ബിദൂനികൾക്കും ഹജ്ജ് രജിസ്ട്രേഷന് സംവിധാനം ഒരുക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Expatriates from Kuwait can also register for Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.