കുവൈത്ത് സിറ്റി: വിവിധ കാരണങ്ങളാൽ തൊഴിൽ ഉടമകളിൽനിന്നും ജോലി ഒഴിവാകുന്ന വിദേശ പുരുഷ തൊഴിലാളികൾക്കുള്ള അഭയകേന്ദ്രത്തിെൻറ നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.
കുവൈത്തിലെ മൊറോക്കൊ എംബസിയിൽ രാജാവ് മുഹമ്മദ് ആറാമൻ അധികാരമേറ്റതിെൻറ 19ാം വാർഷികാഘോഷ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുരുഷ തൊഴിലാളികൾക്കുവേണ്ടി അഭയകേന്ദ്രം നിർമിക്കാനുള്ള സ്ഥലം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
മനുഷ്യക്കച്ചവടത്തിനെതിരെകഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ തൊഴിൽ മന്ത്രാലയം അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി സഹകരിച്ച് വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി മനുഷ്യക്കച്ചവടവുമായി ബന്ധപ്പെട്ടുള്ള അഞ്ഞൂറോളം പ്രശ്നങ്ങൾ സർക്കാർ പിടികൂടുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.