കുവൈത്ത് സിറ്റി: ദുബൈ എക്സ്പോയിലെ കുവൈത്ത് പവലിയനിൽ സന്ദർശകരുടെ ശ്രദ്ധയാകർഷിച്ച് അറബ് പാരമ്പര്യ കലകളുടെ പ്രദർശനം. കുവൈത്തിൽനിന്ന് പോയ കലാകാരന്മാരാണ് രാജ്യത്തിെൻറ സവിശേഷതകളിലേക്കും സൗന്ദര്യത്തിലേക്കും ശ്രദ്ധക്ഷണിക്കുന്ന പവലിയനിൽ കലകൾ കൊണ്ട് പൊലിമ പരത്തുന്നത്.
കുവൈത്തിെൻറ ചരിത്രവും പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന നിരവധി കാഴ്ചകളും പവലിയനിലുണ്ട്. 'പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ' എന്ന തലക്കെട്ടിലാണ് 24 മീറ്റർ ഉയരത്തിലുള്ള കുവൈത്ത് പവലിയൻ ഒരുക്കിയത്.
മാനുഷിക സേവനമേഖലകളിലെ കുവൈത്തിെൻറ സംഭാവനകൾ, രാജ്യത്തിലെ നിക്ഷേപാവസരങ്ങൾ, പൈതൃക സ്ഥലങ്ങളും സംഭവങ്ങളും തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഇൻസ്റ്റലേഷനുകൾ അകത്തുണ്ട്. ശബ്ദ, ദൃശ്യവിസ്മയങ്ങളായും പവലിയൻ അനുഭൂതി പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.