കുവൈത്ത് സിറ്റി: കുവൈത്തുമായി ഉഭയകക്ഷിബന്ധം വർധിപ്പിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് ഇറാഖ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് റാഷിദ്.
പരസ്പര ബഹുമാനത്തിന്റെയും പൊതുതാൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒരുമിച്ച് നീങ്ങാമെന്ന് അബ്ദുല്ലത്തീഫ് റാഷിദ് വ്യക്തമാക്കി. ബഗ്ദാദിലെ അൽസലാം കൊട്ടാരത്തിൽ കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറജിന് സ്വീകരണം നൽകുന്നതിനിടെയാണ് ഇറാഖ് പ്രസിഡന്റിന്റെ പ്രസ്താവന. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരോടുള്ള ആഴത്തിലുള്ള നന്ദിയും അബ്ദുല്ലത്തീഫ് റാഷിദ്, താരീഖ് അൽ ഫറജിനെ അറിയിച്ചു.
പുതിയ ചുമതല ഏറ്റെടുത്തതിൽ അമീറിന്റെയും കിരീടാവകാശിയുടെയും ആശംസകൾ ഇറാഖ് പ്രസിഡന്റിന് കൈമാറിയതായി താരീഖ് അൽ ഫറജ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും കുവൈത്തിന്റെ സന്നദ്ധത ഇറാഖിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.