കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വാക്സിൻ വിതരണത്തിന് ആരോഗ്യ മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. 400ലേറെ ആരോഗ്യ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. അഞ്ച് കേന്ദ്രങ്ങളിലായി വിഡിയോ കോൺഫറൻസിലൂടെയാണ് പരിശീലനം നൽകിയത്. മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ വിശാലമായ അങ്കണത്തിൽ തിരക്കില്ലാതെ കുത്തിവെപ്പെടുക്കാൻ കഴിയും.ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട ലിങ്ക് തുറന്ന് വിദേശികൾക്കും രജിസ്ട്രേഷൻ നടത്താം.
വിദേശികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകും. പേര്, ഫോൺ നമ്പർ, പാസ്പോർട്ട് നമ്പർ, സിവിൽ െഎഡി നമ്പർ, സിവിൽ െഎഡി സീരിയൽ നമ്പർ എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിെൻറ നോട്ടിഫിക്കേഷൻ ലഭിക്കും.
പിന്നീട് അപ്പോയൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും. അപ്പോയൻറ്മെൻറ് സമയത്ത് നിശ്ചിത കേന്ദ്രത്തിൽ വാക്സിനേഷന് എത്തണം. രജിസ്ട്രേഷൻ നടത്തിയ ക്രമത്തിലല്ല അപ്പോയൻറ്മെൻറ് നൽകുന്നത്.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കാൻ ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്ന വിവരങ്ങളാണ് രജിസ്ട്രേഷനിലൂടെ ശേഖരിക്കുന്നത്.
55 വയസ്സിന് മുകളിലുള്ളവർ, മാറാരോഗികൾ, ഭിന്നശേഷിക്കാർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ, കുവൈത്തികൾ എന്നിവർക്കാണ് മുൻഗണന. ഭക്ഷ്യ, മരുന്ന് അലർജിലുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.