ജറൂസലമിലെ പ്രതിഷേധത്തെ കുവൈത്ത് അപലപിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ധി​നി​വേ​ശ ജ​റൂസ​ലേമി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ തീ​വ്ര​സം​ഘ​ട​ന​ക​ൾ​ക്ക് ഇ​സ്രാ​യേ​ൽ അ​നു​മ​തി ന​ൽ​കി​യ​തി​ൽ കു​വൈ​ത്ത് അ​പ​ല​പി​ച്ചു.ന​ഗ​ര​ത്തി​ന്റെ​യും അ​ൽ അ​ഖ്സ മ​സ്ജി​ദി​ന്റെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ​യും ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ല​ജ്ജാ​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​ണി​തെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മു​സ്‌​ലിം​ക​ളു​ടെ വി​കാ​ര​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കെ​തി​രെ നി​കൃ​ഷ്ട​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള ഇ​സ്രാ​യേ​ലി​ന്റെ ഗൂ​ഢ ന​ട​പ​ടി​ക​ളോ​ടും കു​വൈ​ത്ത് എ​തി​ർ​ക്കു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ധി​ക്ക​രി​ക്കു​ന്ന ഇ​ത്ത​രം ലം​ഘ​ന​ങ്ങ​ളു​ടെ അ​ന​ന്ത​ര ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം അ​സ്വീ​കാ​ര്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ ത​ട​യു​ന്ന​തി​ൽ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ​യും (യു.​എ​ൻ.​എ​സ്.‌​സി) അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ​യും സു​പ്ര​ധാ​ന പ​ങ്കും ഉ​ത്ത​ര​വാ​ദി​ത്ത​വും കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Extremist groups to organize march on occupied Jerusalem Kuwait condemned Israel's permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.