ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം ഫൈ​സ​ൽ മ​ഞ്ചേ​രി ഉ​ദ്ഘാ​ടനം ചെ​യ്യു​ന്നു

ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം

കു​വൈ​ത്ത് സി​റ്റി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം കു​റി​ച്ചു ഫ​ഹാ​ഹീ​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​ജി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മ​ഞ്ചേ​രി ഉ​ദ്ഘാ​നം ചെ​യ്തു. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ക​ൺ​വീ​ന​ർ ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ, പി.​ടി.​എ പ്ര​സി​ന്‍റ് സു​ൽ​ഫി​ക്ക​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ നി​യാ​സ് ഇ​സ് ലാ​ഹി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ.​കെ. ഗ​ഫൂ​ർ, അ​ബൂ​ഹ​ലീ​ഫ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ആ​യി​ഷ നു​ഹ ഖി​റാ​അ​ത്ത് ന​ട​ത്തി. ഫാ​ദി​ൽ ജ​സീ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

സ​ബാ​ഹി​യ ദാ​റു​ൽ ഖു​ർ​ആ​നി​ൽ ന​ട​ക്കു​ന്ന മ​ദ്റ​സ​യി​ൽ പ്രൈ​മ​റി ത​ലം മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള മ​ദ്റ​സ ഏ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡ് സി​ല​ബ​സ് അ​നു​സ​രി​ച്ചാ​ണ് ക്ലാ​സു​ക​ൾ.

ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ ന​ട​ക്കു​ന്ന മ​ദ്റ​സ​യി​ൽ യോ​ഗ്യ​രും പ​രി​ച​യ സ​മ്പ​ന്ന​രു​മാ​യ അ​ധ്യാ​പ​ക​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. മൂ​ന്നു വ​ർ​ഷം കൊ​ണ്ട് ആ​റു​വ​യ​സ്സു​ള്ള ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ്വ​ന്ത​മാ​യി ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്യാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ഹെ​വ​ൻ​സ് ഖു​ർ​ആ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​ത്യേ​ക​ത​യാ​ണ്.

Tags:    
News Summary - Fahaheel Al Madrasatul Islamia Entrance Ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.