കുവൈത്ത് സിറ്റി: മക്കളെ ധർമ ബോധമുള്ളവരാക്കി വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് വാടാനപ്പള്ളി ഇസ്ലാമിയ കോളജ് ലക്ചറർ ശംസുദ്ദീൻ നദ്വി പറഞ്ഞു. അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ബ്രാഞ്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ കെ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കും വിവിധ മത്സരങ്ങളിലെ വിജയികൾക്കുമുള്ള സമ്മാനങ്ങൾ അബ്ദുൽ ജലീൽ, ഹാരിസ്, ശംസുദ്ദീൻ നദ്വി, മഖ്ബൂൽ എന്നിവർ വിതരണം ചെയ്തു.
സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പി.ടി.എ പ്രസിഡന്റ് സുൽഫിഖർ അലി അധ്യക്ഷത വഹിച്ചു. ആയിഷ നുഹ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി.വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നടത്തി. പി.ടി.എ സെക്രട്ടറി മുഹമ്മദ് ഫൈസൽ സ്വാഗതവും ട്രഷറർ കമറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.