കുവൈത്ത് സിറ്റി: തൃക്കരിപ്പൂർ ആക്മി സ്പോർട്സ് ക്ലബ് സുവർണ ജൂബിലി ആഘോഷ ഭാഗമായി കുവൈത്ത് ചാപ്റ്റർ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കിരീടം ഫഹാഹീൽ ബ്രദേഴ്സിന്. കുവൈത്തിലെ 16 പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ ഫൈനലിൽ യങ് ഷൂട്ടേഴ്സ് അബ്ബാസിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഫഹാഹീൽ ബ്രദേഴ്സിന്റെ വിജയം.
നിശ്ചിത സമയം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കുവൈത്തിലെ സുർറ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് ചടങ്ങിൽ ആക്മി കുവൈത്ത് പ്രസിഡന്റ് നളിനാക്ഷൻ ഒളവറ അധ്യക്ഷത വഹിച്ചു. മുഖ്യ സ്പോൺസറായ ബദർ അൽസമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖ് ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് അസോസിയേഷൻ രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കേരള പ്രസ് ക്ലബ് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് എന്നിവർ മുഖ്യാതിഥികളായി. ആക്മി കുവൈത്ത് രക്ഷാധികാരി കെ. ബഷീർ സംസാരിച്ചു. ആക്മി കുവൈത്ത് ഭാരവാഹികളായ മിസ്ഹബ് മാടമ്പില്ലത്ത്, അദീബ് നങ്ങാരത്ത്, ഫാറൂഖ് തെക്കെക്കാട്, എം.കെ. ജലീൽ അംഗങ്ങളായ റഫീക്ക് ഒളവറ, സമീഉല്ലാഹ്, സുരേന്ദ്രമോഹൻ, കബീർ തളങ്കര, കബീർ മഞ്ഞംപാറ, സലാം കളനാട്, എം. മഹ്റൂഫ്, യൂസഫ് ഓർച്ച, അഷ്റഫ് കൂച്ചാനം, ഫൈസൽ ഉദിനൂർ, എൻ. അജ്മൽ, പി.പി. അഷ്റഫ്, ഇഖ്ബാൽ മെട്ടമ്മൽ, ടി.കെ.പി. ഷാഫി, ശരീഫ് പൂച്ചക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
അബ്ദുൽ റസാഖ് ബദർ അൽ സമയും കെഫാക്ക് ജനറൽ സെക്രട്ടറി വി.എസ്. നജീബും ചേർന്ന് ട്രോഫി സമ്മാനിച്ചു. വ്യക്തിഗത ട്രോഫികളും മറ്റ് കാഷ് അവാർഡുകളും കെഫാക്ക് മുൻ പ്രസിഡന്റ് സിദ്ദീഖ്, രഹജൻ കൊയിലാണ്ടി, സംസം റഷീദ്, വി.പി. സുലൈമാൻ, ഖമറുദ്ദീൻ കാഞ്ഞങ്ങാട്, രിഫായി മഞ്ചേശ്വരം, ഷനോജ് തുടങ്ങിയവർ വിതരണം ചെയ്തു. സമാപന പരിപാടിക്ക് ആക്മി കുവൈത്ത് ജനറൽ സെക്രട്ടറി യു.പി. ഫിറോസ് സ്വാഗതവും ട്രഷറർ സുമേഷ് തങ്കയം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.